കോഴിക്കോട്: ജനമനസറിഞ്ഞുള്ള നിലപാടുകളാണ് സി.പി.ഐ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജിഷ്ണു പ്രണോയ് കേസിലും, ലോ അക്കാദമി സമരത്തിലും ഇത്തരം നിലപാടാണ് സി.പി.ഐ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശകരെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് സെക്രട്ടറിയേറ്റിലുള്ളതെന്നും എന്നാല്‍ ഉപദേശകരുടെ പ്രയോജനം സര്‍ക്കാരിന് കിട്ടുന്നില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.