തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യമന്ത്രിയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ റേഷന്‍ പ്രതിസന്ധി തീര്‍ക്കാനായി കണ്ടത്. ഭക്ഷ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. തുടര്‍ന്ന് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള് നേതാക്കള്‍ അറസ്റ്റ് വരിച്ചു.