നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വളവന്നൂര്‍, കന്മനം സ്വദേശി മുഹമ്മദ് റാഷിദ് ആണ് അറസ്റ്റിലായത്.
കല്‍പ്പകഞ്ചേരി സ്വദേശിയായ വീട്ടമ്മയുടെ പരാതി പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രം പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2012 മുതല്‍ വര്‍ഷങ്ങളോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. ഇടക്ക് വിവാഹ വാഗ്ദാനം നല്‍കിയും പീഡനം തുടര്‍ന്നു. സഹികെട്ട പെണകുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നനു. പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് പ്രതിയായ വളവന്നൂര്‍ സ്വദേശി റാഷിദ്. ഇയാളെ തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു., girl
