പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ.കോതമംഗലം സ്വദേശി ബേസിലാണ് പിടിയിലായത്. കുട്ടന്പുഴ സ്വദേശിയായ 15 കാരിയെ പീഡിപ്പിച്ച കേസിലാണ് ബേസിൽ അറസ്റ്റിലായത്.പ്രണയം നടിച്ച് പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോതമംഗലം ബസ് സ്റ്റാൻഡിൽ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും ആദ്യമായി കാണുന്നത്. പെൺകുട്ടിയുമായി വേഗം സൗഹൃദത്തിലായ ബേസിൽ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി.
ശേഷം ഇരുവരും ഭൂതത്താൻ കെട്ടിലെ പാർക്കിൽ പോയി. തുടർന്ന് രാത്രിയോടെ യുവതിയെ കുട്ടമ്പഴയിൽ എത്തിച്ച് ആളൊഞ്ഞിടത്ത് വച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി.വീട്ടിൽ മടങ്ങിയെത്തിയ യുവതി മതാപിതാക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.കോതമംഗലത്തെ ചില കടകളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബേസിൽ കുടുങ്ങിയത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് ഇയാൾ.
