കോഴിക്കോട്: കോഴിക്കോട് പയ്യോളിയിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടിലും അഞ്ചിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരിങ്ങല്‍ അറുവയില്‍ ബാലകൃഷ്ണന്‍ (54)നെയാണ് പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.