മഹാരാഷ്ട്രയിലെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ മധു ചവാനെതിരെ ബലാത്സംഗക്കേസ്. മഹാരാഷ്ട്ര അഫോര്‍ഡബിൾ ഹൗസിങ് ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാനായ ചവാനെതിരെ ബോംബൈ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

മുംബൈ: മഹാരാഷ്ട്രയിലെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ മധു ചവാനെതിരെ ബലാത്സംഗക്കേസ്. മഹാരാഷ്ട്ര അഫോര്‍ഡബിൾ ഹൗസിങ് ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാനായ ചവാനെതിരെ ബോംബൈ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

തെറ്റായ വാഗ്ദാനങ്ങൾ നൽകിയ 15 വര്‍ഷത്തോളം നിരന്തരമായി ചവാൻ പീഡിപ്പിച്ചെന്ന് കാട്ടി രണ്ട് മാസങ്ങൾക്ക് മുൻപ് പരാതികാരി റായിഗഡിലെ ചിപ്ലുന്‍ പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നില്ല. 

തുടർന്നാണ് ഇവർ ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട് കോടതി പൊലീസിന്റെ രൂക്ഷമായി വിമർശിക്കുകയും മധു ചവാനെതിരെ കേസ് എടുക്കാനും ആവിശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചെന്നും ചവാനെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

69 വയmgകാരനായ മധു ചവാൻ സംസ്ഥാനത്തെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും പരാതിക്കാരി നേരത്തെയും ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ടെന്നാണ് മധു ചവാന്റെ വിശദീകരണം.

മുംബൈയിലെ ഒരു വ്യവസായി നടത്തിയ ഗൂഢോലോചനയാണ് പരാതിയെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ചവാൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന ബിജെപി നേത്യത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.