കോട്ടയം: വീട്ടില്‍ ജോലിക്കുനിന്നിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള 26 കാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തിയേഴുകാരന്‍ പിടിയില്‍. ഈരാറ്റുപേട്ട വടക്കേക്കര മഠത്തിപ്പറമ്പില്‍ ഈശയെയാണ് ഈരാറ്റുപേട്ട സി.ഐ സി.ജി. സനല്‍കുമാര്‍ അറസ്റ്റ് ചെയ്തത്. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ഈശ ഐസ്‌ക്രീം വാങ്ങിനല്‍കി യുവതിയെ മുറിക്കുള്ളിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സമനില തെറ്റിയ യുവതി ബഹളംകൂട്ടിയെങ്കിലും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.