തിരുവനന്തപുരം: വീട്ടിൽ ടിവി കാണാനെത്തിയ അയൽവാസിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാട്ടാക്കട കുരുതംകോട് സ്വദേശി വിനീഷാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മേയ് മാസം 27 നാണ് സംഭവം . പതിവായി ഇയാളുടെ വീട്ടിൽ ടിവി കാണാൻ വന്നിരുന്ന അയൽവാസിയായ ആറുവയസ്സുകാരിയെ മറ്റ് കുട്ടികൾ പുറത്തുപോയ സമയം നോക്കി ലൈംഗിക അതിക്രമത്തിന് ഇരയാക്കി. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനീഷിനെ കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

2014 ലും സമാനമായ കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്ന് ഒളിവിൽ പോയ ഇയാൾ പിന്നീട് മടങ്ങിയെത്തി വിവാഹം കഴിച്ചിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.