ബാഗില്‍ ഭ്രൂണവുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍; കരളലിയിക്കുന്ന ക്രൂരത ഇങ്ങനെ

First Published 5, Apr 2018, 3:26 PM IST
Raped girl goes to cops with fetus in bag
Highlights
  • പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയെത്തിയത് ഭ്രൂണവുമായി
  •  പറയാനുള്ളത് ലൈംഗികാതിക്രമത്തേക്കള്‍ ക്രൂരമായ അനുഭവം

 

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ 16 കാരിയായ ദളിത് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത് ബാഗില്‍ സൂക്ഷിച്ച ഭ്രൂണവുമായി. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് കത്തിമുനയില്‍ നിര്‍ത്തിയാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പിന്നീട് തുടര്‍ച്ചയായും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ലോക്കല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കഴിഞ്ഞ ഏഴ് മാസമായിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് ഏഴാം മാസം അബോര്‍ട്ട് ചെയ്‌തെടുത്ത ഭ്രൂണവുമായി പെണ്‍കുട്ടി എസ് പി ഓഫീസില്‍ എത്തിയത്. 

വയറുവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോ വിളിച്ച പെണ്‍കുട്ടിയെയും അമ്മയെയും അവളെ ഉപദ്രവിച്ച ആളും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചു. തുടര്‍ന്ന് അടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിലേക്ക് ഇവരെ പിടിച്ചുകൊണ്ട് പോകുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ വയറ്റില്‍ വളരുന്ന ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു. 

തുടര്‍ന്ന് ഉപേക്ഷിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍ ഭ്രൂണം ബാഗിലാക്കി നല്‍കി. കയ്യില്‍ ഓട്ടോ കൂലിയായി 20 രൂപയും വച്ച് തന്ന് അവര്‍ തന്നെ ചവിട്ടി പുറത്താക്കിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ടത് പുറത്ത് പറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. എന്ത് ചെയ്യണമെന്ന് അറിയാതായതോടെയാണ് പൊണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. അവരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

loader