കൊച്ചി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. ഭക്ഷ്യസുരക്ഷ നിയമനം നടപ്പാക്കിപ്പോള്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതി സന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രിയെ കാണാനായി നേരത്തെ സമയം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

രണ്ടു ദിവസം ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റ് കേന്ദ്രമന്ത്രിമാക്കും നിവേദനം നല്‍കും. റെയില്‍വേ വികസനം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവള വികസനം എന്നിവയാണ് മുന്‍ഗണനപട്ടിയിലുള്ള കാര്യങ്ങള്‍. ഇന്ന് കൊച്ചയില്‍ നിന്നാണ് മുഖ്യമന്ത്രി ദില്ലയിലേക്ക് പോകുന്നത്.