കൊച്ചി: സംസ്ഥാനവ്യാപകമായി റേഷന്‍ വ്യാപാരികള്‍ കടയടച്ച് സൂചനാ സമരം നടത്തുന്നു.സമരത്തിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
റേഷന്‍ വ്യാപാരികള്‍ക്കും സെയ്ല്‍സ്മാനും മിനിമം വേതനം അനുവദിക്കുക,സൗജന്യ റേഷന്‍ കൊടുത്തതിലെ കമ്മീഷന്‍ കുടുശ്ശിക വിതരണം ചെയ്യുക, ബിപിഎല്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
