മൂന്ന് വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി അമ്മ കാമുകനൊപ്പം രാത്രിപാര്‍ട്ടിക്ക് പോയതിനെ തുടര്‍ന്നാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുഞ്ഞിന്റെ നാവും വിരലുകളും മറ്റും എലികള്‍ പൂര്‍ണ്ണമായി തിന്നതായി അയല്‍വാസികളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

26 വയസ്സുള്ള മാതാവും കാമുകനും പാര്‍ട്ടി കഴിഞ്ഞ ശേഷം വീട്ടില്‍ എത്തിയപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. അപ്പോഴേക്കും എലികള്‍ ഭൂരിഭാഗവും തിന്നു കഴിഞ്ഞിരുന്നു. കുഞ്ഞ് പൊള്ളലേറ്റു മരിച്ചു എന്നാണ് ഇവര്‍ അവകാശപ്പെട്ടതെങ്കിലും അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് അത് നുണയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അമ്മ അറസ്റ്റിലായി.