ശബരിമല വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യരത്തോട് പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ കാര്യങ്ങൾ ബോധ്യമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു

ദില്ലി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സൂപ്രീംകോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ശബരിമല വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യരത്തോട് പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ കാര്യങ്ങൾ ബോധ്യമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. 

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നുവെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.