നാലാം സെഞ്ച്വറിയുമായി വിരാട് കോഹ്‍ലി കളം നിറഞ്ഞപ്പോള്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 82 റണ്‍സ് വിജയം. മഴമൂലം 15 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ഐപിഎല്ലിലെ ഈ സീസണില്‍ നാലാമത്തെ സെഞ്ച്വറിയാണ് ഇന്ന് കോഹ്‍ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 47 പന്തിലാണ് കോഹ്‍ലി 100 റണ്‍സ് നേടിയത്. 50 പന്തില്‍ 12 ഫോറും എട്ടു സിക്സുമടക്കം 113 റണ്‍സാണ് മത്സരത്തില്‍ കോഹ്‍ലി സ്വന്തമാക്കിയത്. ഓപ്പണര്‍ ക്രിസ് ഗെയ്‍ല്‍ 32 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് 14 ഓവറില്‍ 120 റണ്‍സെടുത്തു.

Add Asianetnews as a Preferred SourcegooglePreferred