ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ രണ്ടാം മത്സരത്തില്‍ നാലാം മിനിറ്റിലാണ് പോര്‍ച്ചുഗീസ് താരം ഗോള്‍ നേടിയത്.
മോസ്കോ: മൊറോക്കോയ്ക്കെതിരേ ഗോള് നേടിയതോടെ നിരവധി റെക്കോഡുകളാണ് പോര്ച്ചുഗലിന്റെ സൂപ്പര് സ്ട്രൈക്കര് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് വന്നു ചേര്ന്നിരിക്കുന്നത്. ലോകകപ്പ് ഗ്രൂപ്പ് ബിയില് രണ്ടാം മത്സരത്തില് നാലാം മിനിറ്റിലാണ് പോര്ച്ചുഗീസ് താരം ഗോള് നേടിയത്. യുസേബിയോക്ക് ശേഷം ഒരു ലോകകപ്പില് നാലിലധികം ഗോള് നേടുന്ന താരം കൂടിയായി ക്രിസ്റ്റിയാനോ. 1966 ലോകകപ്പില് യുസേബിയോ ഒമ്പത് ഗോള് നേടിയുരന്നു.
ഇതോടെ ലോകകപ്പില് ആദ്യ രണ്ട് മത്സരങ്ങളിലും ഗോള് നേടുന്ന ആദ്യ പോര്ച്ചുഗീസ് താരമായി ക്രിസ്റ്റിയാനോ റൊണാള്ഡോ. ആദ്യ മത്സരത്തില് സ്പെയ്നിനെതിരേ ക്രിസ്റ്റ്യാനോ മൂന്ന് ഗോള് നേടിയിരുന്നു. അതിന്റെ തുടര്ച്ചയായിരുന്നു ഇന്നത്തെ മത്സരം. മാത്രമല്ല, ഗോള് വേട്ടയിലും ക്രിസ്റ്റിയാനോ മുന്നിലെത്തി. 85 ഗോളുകളാണ് ഇപ്പോള് റയല് മാഡ്രിഡ് താരത്തിന്റെ പേരിലുള്ളത്.
പോര്ച്ചുഗലില് എന്നല്ല യൂറോപ്പില് ഇത്രയധികം ഗോള് നേടിയ മറ്റൊരു താരമില്ല. യോഗ്യത മത്സരങ്ങളില് മാത്രം ക്രിസ്റ്റിയാനോ 50 ഗോളുള് നേടി. ടൂര്ണമെന്റുകളില് 18 ഗോളുകള് സ്വന്തമായുണ്ട്. സൗഹൃദ മത്സരങ്ങളില് 17 ഗോളും നേടി. 64 ഗോളുകളാണ് അര്ജന്റൈന് താരം ലിയോണല് മെസിയുടെ പേരിലുള്ളത്. അതില് 21 ഗോളുകള് യോഗ്യത മത്സരങ്ങളില് ആയിരുന്നു. 13 ഗോളുകള് പിറന്നത് ടൂര്ണമെന്റുകളില്. സൗഹൃദ മത്സരങ്ങളില് 30 ഗോളുകളും മെസി നേടി.
