രാത്രി 11 മണി വരെ കൊച്ചി മെട്രോയില്‍ യാത്ര സൗജന്യം
കൊച്ചി: ഒന്നാം വാർഷികം പ്രമാണിച്ച് കൊച്ചി മെട്രോ നടത്തുന്ന സൗജന്യയാത്രയെ തുടർന്ന് മെട്രോയിൽ റെക്കോർഡ് യാത്രക്കാർ. വൈകിട്ട് ഏഴ് മണിയോടെ ചൊവ്വാഴ്ച്ച മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാത്രി പതിനൊന്ന് മണിക്ക് സർവീസ് അവസാനിപ്പിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരും എന്നാണ് കരുതുന്നത്. സർവീസ് അവസാനിപ്പിക്കുന്ന വരെ സൗജന്യയാത്ര നടത്താൻ അവസരമുണ്ട്.
