രേണുക ചൗധരിയെ തടി കുറയ്ക്കാന്‍ ഉപദേശിച്ച് ഉപരാഷ്ട്രപതി
ദില്ലി: രാജ്യസഭാ അംഗത്വകാലാവധി അവസാനിക്കുന്ന കോണ്ഗ്രസ് എംപി രേണുക ചൗധരിയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഉപദേശം. സ്വന്തം ഭാരം കുറച്ച് കോണ്ഗ്രസിന്റെ ശക്തി കൂട്ടാന് നോക്കൂ എന്നാണ് രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു, രേണുകയെ ഉപദേശിച്ചത്.
യാത്രയയപ്പ് പ്രസംഗത്തിനിടെയാണ് സഭയെ പൊട്ടിച്ചിരിപ്പിക്കുന്ന വാക്കുകള് ഇരുവര്ക്കുമിടയില്നിന്ന് വന്നത്. നായിഡുവിന് തന്നെ കുറേ 'കിലോ' മുമ്പ് അറിയാം. ആളുകള് തന്റെ ഭാരത്തെ കുറിച്ച് ഓര്ത്ത് വേവലാതിപ്പെടുന്നു. എന്നാല് ഈ ജോലിയില് താങ്കള് ഭാരം കുറയ്ക്കണമെന്നായിരുന്നു രേണുക പ്രസംഗത്തില് പരാമര്ശിച്ചത്.
ഇതിന് മറുപടിയായാണ് വെങ്കയ്യ നായിഡു ഭാരം കുറയ്ക്കാന് രേണുകയെ ഉപദേശിച്ചത്. ഒപ്പം കോണ്ഗ്രസിനെ ശക്തിപ്പെടുത്തുന്നതില് ശ്രദ്ധിക്കാനും. എന്നാല് കോണ്ഗ്രസ് ശക്തരാണെന്നും ആര്ക്കെങ്കിലും വീഴ്ത്താനാകില്ലെന്നും രേണുക മറുപടി നല്കി. ഇരുവരുടെയും വാക്കുകള് സഭയില് ചിരി പടര്ത്തി.
