പരീക്ഷ എഴുതുന്നുണ്ടോ എന്ന് ആദ്യ 20 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിലൂടെ ഉറപ്പ് നൽകണം.
തിരുവനന്തപുരം: ആഗസ്റ്റ് 15 മുതൽ പിഎസ്എസി പരീക്ഷക്ക് പുതിയ സംവിധാനം വരുന്നു. പരീക്ഷയ്ക്ക് 70 ദിവസം മുമ്പ് പരീക്ഷ കലണ്ടർ പ്രഖ്യാപിക്കും. പരീക്ഷ എഴുതുന്നുണ്ടോ എന്ന് ആദ്യ 20 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിലൂടെ ഉറപ്പ് നൽകണം.
ഇവർക്ക് മാത്രമേ പരീക്ഷ എഴുതാനാകൂ. രജിസ്ട്രേഷൻ നമ്പറും പരീക്ഷാ കേന്ദ്രവും പിഎസ്എസി നിശ്ചയിച്ച് ഹാൾടിക്കറ്റ് വിതരണം ചെയ്യും. ഒരേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉദ്യോഗാർത്ഥികൾ ഒരേ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നു എന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ചെയർമാൻ എംകെ സക്കീർ പറഞ്ഞു.
