മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പഞ്ചായത്തുകളുടെ അധികാരം എടുത്തുകളയാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ മതമേലധ്യക്ഷന്മാര്‍ ഇന്ന് ഗവര്‍ണറെ കാണും. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ടാണ് മതമേലധ്യക്ഷന്മാര്‍ ഗവര്‍ണറെ കാണാനെത്തുന്നത്. ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം, കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാബാവ, ഡോ.റെമിജിയോസ് ഇഞ്ചനാനിയില്‍,ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് എന്നിവരാണ് ഗവര്‍ണറെ കാണാനെത്തുന്നത്. ഉച്ചയ്‌ക്ക് 12നാണ് കൂടിക്കാഴ്ച.