വര്‍ഷങ്ങള്‍ക്ക് ശേഷം ഹിഗ്വിറ്റയും വാല്‍ഡെറാമയും കളത്തിലെത്തി

കസാന്‍: കൊളംബിയ പോളണ്ട് മല്‍സരത്തില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ഒരു പോലെ ആവേശം പകര്‍ന്ന് കൊളംബിയുടെ ഇതിഹാസ താരങ്ങളായ കാര്‍ലോസ് വാള്‍ഡറാമയും റെനേ ഹിഗ്വിറ്റയും. ഞായറാഴ്ച നടന്ന കസാനില്‍ നടന്ന മല്‍സരത്തില്‍ കാഴ്ചക്കാരായാണ് ഇരുവരും ഗാലറിയിലെത്തിയത്. ഗ്രൗണ്ടില്‍ കൊളംബിയന്‍ മുന്നേറ്റം നടന്നപ്പോഴെല്ലാം തന്നെ ആവേശം മറയ്ക്കാതെ താരങ്ങള്‍ പെരുമാറിയത് നിരവധി തവണയാണ് സ്ക്രീനില്‍ തെളിഞ്ഞത്. മല്‍സര ശേഷം വാള്‍ഡറാമ ഗ്രൗണ്ടില്‍ നിന്ന് ആദ്യം മടങ്ങിയെങ്കിലും ഏറെ നേരത്തിന് ശേഷമാണ് ഹിഗ്വിറ്റ മടങ്ങിയത്. 

മല്‍സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ട് പോളണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പൊളണ്ടിന്റെ പരാജയം. യാറി മിന, റഡമേല്‍ ഫാല്‍കാവോ, ജുവാന്‍ ക്വാര്‍ഡ്രാഡോ എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. ഇരുവര്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും പരാജയമായിരുന്നു ഫലം.