ബിഷപ്പിനെതിരെ നിലപാടെടുക്കാനാകില്ലെന്ന് മിഷനറീസ് ഓഫ് ജീസസിന്‍റെ മദർ ജനറാള്‍

കോട്ടയം: കന്യാസത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ സംരക്ഷിച്ച് സന്യാസിനി മഠം. ബിഷപ്പിനെതിരെ നിലപാടെടുക്കാനാകില്ലെന്ന് ബലാൽസംഗത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിക്ക് മിഷനറീസ് ഓഫ് ജീസസിന്‍റെ മദർ ജനറാളിന്‍റെ മറുപടി കത്ത്. മറുപടി കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അധീനതയിലാണ് സന്യാസിനി മഠം. സന്യാസിനി മഠത്തിന്‍റെ നിലനില്‍പ്പിന് ബിഷപ്പിന്‍റെ പിന്തുണ ആവശ്യമാണ്. അതിനാൽ തനിക്ക് ബിഷപ്പിനെതിരെ നിലപാടെടുക്കാനാകില്ലെന്ന് ജനറാൾ കത്തില്‍ പറയുന്നു.

കന്യാസ്ത്രീയും ബിഷപ്പും തമ്മിലുളള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹോദരി നൽകിയ കത്തിനാണ് ജനറാളിന്‍റെ മറുപടി.