കൊച്ചയിലേക്കുള്ള കുടിവെള്ള വിതരണം രാത്രിയോടെ പുനസ്ഥാപിക്കും. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായത് ആകെ 14 പേരാണ് മരണപ്പെട്ടതെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.

കൊച്ചി:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയം നാശം വിതച്ച ജില്ലകളിലൊന്നായ ഏറണാകുളത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്ന് ജില്ലാകളക്ടര്‍. നാളെ മുതല്‍ കെഎസ്ആര്‍റ്റിസിയുടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. കൊച്ചയിലേക്കുള്ള കുടിവെള്ള വിതരണം രാത്രിയോടെ പുനസ്ഥാപിക്കും. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായത് ആകെ 14 പേരാണ് മരണപ്പെട്ടതെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.

എറണാകുളത്തിന് സമാനമായ രീതിയില്‍ പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കളക്ടര്‍ പറഞ്ഞത്.