കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും പകരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനെ പകരം നിയമിച്ചു.
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തന്ത്രപ്രധാന പദവികളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും പകരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനെ പകരം നിയമിച്ചു.
റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്നത് കണക്കിലെടുത്ത് ഡോ.വേണുവിനെ അടുത്ത റവന്യൂ സെക്രട്ടറിയായി നിയമിച്ചു. കുര്യന്‍ വിരമിക്കുന്ന മുറയ്ക്ക് വേണു ചുമതല ഏറ്റെടുക്കും. പൊതുഭരണസെക്രട്ടറി ഡോ.ജയതിലകിന് വനംവകുപ്പിന്‍റ അധികചുമതല നല്‍കി. ബിഎസ് തിരുമേനിയെ ഡിപിഐയായി നിയമിച്ചു. വിആര്‍ പ്രേംകുമാറാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍.
