തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ടോമിന്‍ ജെ തച്ചങ്കേരിയാണ് ഫയര്‍ ആന്‍റ് റെസ്ക്യൂ മേധാവി. ഇപ്പോള്‍ പോലീസ് അസ്ഥാനത്തെ എഡിഡിപിയാണ് തച്ചങ്കേരി. അനന്തകൃഷ്ണന്‍ ആണ് പോലീസ് ആസ്ഥാനത്തെ എഡിജിപി. 

നിതിന്‍ അഗര്‍വാളിനെ കെഎസ്ഇബി വിജിലന്‍സിലേക്ക് മാറ്റി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റവുമായി എത്തും. പോലീസ് ആസ്ഥാനത്തെ ഐജിയാണ് ഇനിമുതല്‍. നിലവില്‍ നടിയെ ആക്രമിച്ച കേസിന്‍റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജിയാണ് ദിനേന്ദ്ര കശ്യപ്.

മറ്റ് മാറ്റങ്ങള്‍

ബല്‍റാം കുമാർ ഉപാധ്യായ- ഐ ജി സുരക്ഷ
ലക്ഷ്മണ- ഇന്‍റേണല്‍ സെക്യൂരിറ്റി
ജയരാജ്- ക്രൈം ബ്രാഞ്ച് ഐ ജി
പി പ്രകാശ് - തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
രാഹുല്‍ ആര്‍ നായർ- തൃശൂർ കമ്മീഷണർ
യതീഷ് ചന്ദ്ര - തൃശൂർ റൂറല്‍
ബി അശോകൻ - കൊല്ലം റൂറല്‍
അരുള്‍ ബി കൃഷ്ണ - വയനാട് എസ് പി