സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 110 ഹെക്ടർ സർക്കാർ ഭൂമിയാണ് കയ്യേറിയിട്ടുള്ളത് . സക്കറിയ വെള്ളൂക്കുന്നേൽ, സിറിൽ പി ജേക്കബ് എന്നിവരാണ് കൂടുതൽ ഭൂമി കയ്യേറിയത്. കയ്യേറ്റത്തില്‍ രണ്ടാം സ്ഥാനം വയനാടിനാണെന്നും റവന്യൂ മന്ത്രി പറഞ്ഞു. പി സി ജോർജിന്‍റെ ചോദ്യത്തിനാണ് റവന്യൂ മന്ത്രിയുടെ മറുപടി.