സംസ്ഥാനത്ത് ഏറ്റവുമധികം സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഇടുക്കി ജില്ലയില്‍. റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.മൂന്നാറിലെ കെ.ഡി.എച്ച് വില്ലേജിലാണ് വ്യാപക കയ്യേറ്റം. 110 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ടെന്നും സ്‌പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കൂടുംബമാണ് കയ്യേറ്റക്കാരില്‍ പ്രധാനിയെന്നും റവന്യൂമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് ഏറ്റവും അധികം സര്‍ക്കാര്‍ ഭൂമിയുള്ള ഇടുക്കിയില്‍ തന്നെയാണ് ഏറ്റവുമധികം കൈയ്യേറ്റവും ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. 54097 ഹെക്ടറാണ് ഇടുക്കിയിലെ റവന്യൂ ഭൂമിയില്‍ ഇതില്‍ കയ്യേറ്റം 110 ഹെക്ടറിലാണ്. രണ്ടാം സ്ഥാനത്ത് വയനാടും മൂന്നാമത് തിരുവനന്തപുരവുമാണ്. വയനാട്ടില്‍ വയനാട്ടില്‍ കയ്യേറിയത് 81 ഹെക്ടറും തിരുവനന്തപുരത്തെ കയ്യേറ്റം 74 ഹെക്ടറുമാണ്. സ്‌പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കൂടുംബമാണ് ഇടുക്കിയിലെ കയ്യേറ്റക്കാരില്‍ പ്രധാനിയെന്നും റവന്യൂമന്ത്രി