സാധാരണ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥനാണ് കലക്ടര്‍. എന്നാല്‍ ജപ്തി നൊട്ടീസ് കലക്ടര്‍ക്ക് തന്നെ കിട്ടിയാല്‍ എങ്ങനെയിരിക്കും. കോഴിക്കോട് കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം അങ്ങനെയൊരു നൊട്ടീസ് ലഭിച്ചു. താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നികുതിയിനത്തില്‍ അടയാക്കാനുള്ള ആറ് ലക്ഷത്തിലധികം രൂപ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 

2016 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിഴപ്പലിശ ഒഴിവാക്കി നികുതി കുടിശ്ശിക അടക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ക്കെതിരെ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചത്.

നോട്ടീസ് ലഭിച്ച വിവരം സര്‍ക്കാരിനെ അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അതുവരെ സാവകാശം ആവശ്യപ്പെടുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു