ആ​ഗ്രഹം പൂർത്തിയാകാനാകാതെ മരിച്ചു പോയ അച്ഛന്റെ പൂർത്തിയാകാൻ യോ​ഗി ആദിത്യനാഥിന് മെതിയടി സമ്മാനവുമായി എത്തിയതായിരുന്നു റിംജിത്. കഴിഞ്ഞ വർഷം ഒരപകടത്തിലാണ് അദ്ദേഹം മരിച്ചുപോയത്. അമ്മയും നേരത്തെ മരിച്ചുപോയ റിംജിത്ത് അമ്മയുടെ സം​രക്ഷണയിലാണുള്ളത്. 

ഉത്തർപ്രദേശ്: അപകടത്തിൽ മരണപ്പെട്ട അച്ഛന്റെ ആ​ഗ്രഹം സാധിക്കുന്നതിനായി യോ​ഗി ആദിത്യനാഥിന് സമ്മാനവുമായി ആറുവയസ്സുകാരി റിംജിത്ത്. മരത്തിന്റെ മെതിയടികൾ യോ​ഗി ആദിത്യനാഥിന് സമ്മാനിച്ചു കൊണ്ട് റിംജിത്ത് പറ‍ഞ്ഞു, ''യോ​ഗിജിക്ക് ഇത് സമ്മാനിക്കണമെന്ന് അച്ഛൻ എന്നോട് പറ‍ഞ്ഞിട്ടുണ്ടായിരുന്നു.'' ആ​ഗ്രഹം പൂർത്തിയാകാനാകാതെ മരിച്ചു പോയ അച്ഛന്റെ പൂർത്തിയാകാൻ യോ​ഗി ആദിത്യനാഥിന് മെതിയടി സമ്മാനവുമായി എത്തിയതായിരുന്നു റിംജിത്.

ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്ന ആനന്ദ് ശർമ്മയാണ് റിംജിത്തിന്റെ അച്ഛൻ. കഴിഞ്ഞ വർഷം ഒരപകടത്തിലാണ് അദ്ദേഹം മരിച്ചുപോയത്. അമ്മയും നേരത്തെ മരിച്ചുപോയ റിംജിത്ത് അമ്മയുടെ സംരക്ഷണയിലാണുള്ളത്. 

യോ​ഗി ആദിത്യനാഥിന് സമ്മാനിക്കാനായി തടി കൊണ്ടുള്ള മെതിയടി പൂർത്തിയാക്കിയ സമയത്താണ് ആനന്ദ ശർമ്മയെ മരണം തട്ടിയെടുത്തത്. 2016ലാണ് റിംജിത്തിന്റെ അമ്മ മരിക്കുന്നത്. പിന്നീട് അവളെ സംരക്ഷിച്ചിക്കുന്നത് അമ്മയുടെ ബന്ധുക്കളാണ്. അച്ഛൻ മരിച്ച് മൂന്നു മാസങ്ങൾക്ക് ശേഷം അച്ഛന്റെ ആ​ഗ്രഹം പോലെ യോ​ഗിയ്ക്ക് ഇവ സമ്മാനിക്കാൻ എത്തിയതായിരുന്നു റിംജിത്ത്.

ആരാണ് ഇവ നിർമ്മിച്ചതെന്ന ആദിത്യനാഥിന്റെ ചോദ്യത്തിന് അച്ഛനാണെന്നായിരുന്നു അവളുടെ മറുപടി. യോ​ഗിക്ക് ഇത് നൽകണമെന്ന് അച്ഛൻ പറഞ്ഞിരുന്നതായും റിംജിത്ത് കൂട്ടിച്ചേർത്തു. കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സ്കൂളിനെക്കുറിച്ചും യോ​ഗി വിശദമായി ‌ചോദിച്ചറിഞ്ഞു. അമ്മയുടെ ബന്ധുക്കൾ നന്നായി സംരക്ഷിക്കുന്നുണ്ടോ എന്നും യോ​ഗി ആദിത്യനാഥ് അന്വേഷിച്ചു. റിംജിത്തിന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച‌ിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതിയുടെ കീഴിൽ റിംജിത്തിന് വീട് നൽകാനും കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാനും ജില്ലാ മജിസ്ട്രേറ്റിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.