തകര്‍ന്നടിഞ്ഞ് ബിജെപി: ജഹാറാബാദില്‍ ആര്‍ജെഡിക്ക് ജയം

First Published 14, Mar 2018, 4:00 PM IST
RJDs Kumar Krishna Mohan wins in Jehanabad
Highlights
  • ബീഹാറിലെ ജഹാനാബാദ് നിയമസഭാ മണ്ഡലത്തിൽ ആർജെഡി വിജയിച്ചു

ദില്ലി: ബീഹാറിലെ ജഹാനാബാദ് നിയമസഭാ മണ്ഡലത്തിൽ ആർജെഡി വിജയിച്ചു. ആർജെഡി സ്ഥാനാർഥി കുമാർ കൃഷ്ണ മോഹനും വിജയിച്ചത്. ജെഡിയു സ്ഥാനാർഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണ് കൃഷ്ണ മോഹൻ തോൽപ്പിച്ചത്. ബീഹാറിലും ഉത്തര്‍പ്രദേശിലും നടക്കുന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കാലിടറി ബിജെപി.

അതേസമയം, ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു. ഇവരുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണ് റിങ്കി ബിജെപിക്കായി സീറ്റ് നിലനിർത്തിയത്.

യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‍റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരയുടെയും മണ്ഡലത്തിലടക്കം ബിജപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആദ്യത്യനാഥിന്‍റെ മണ്ഡലം ഗൊരഖ്പൂരിലും, ഫുല്‍പുരിലും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡുയര്‍ത്തിയെങ്കിലും ബിജെപി രണ്ട് മണ്ഡലങ്ങളിലും പിന്നോട്ട് പോയി. ബിഹാറില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വര്‍ഗിയ പ്രഭാഷണം വിവാദമായ അരോരിയയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടിരിക്കുന്നത്

loader