ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ വന്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ 16 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ദിനകരന്‍റെ ഭൂരിപക്ഷം 35000 കടന്നു. 72413 വോട്ടുകളാണ് ദിനകരന് ലഭിച്ചത്. 38966 വോട്ടുകള്‍ നേടി
എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂധനനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡിഎംകെയുടെ മരുതുഗണേഷന്‍ 20388 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്താണ്.അതേസമയം നോട്ട 2096 വോട്ടുകള്‍ നേടി. നോട്ടയ്ക്കും പിന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കാരുനാഗരാജന്‍റെ സ്ഥാനം. 1185 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
എഐഡിഎംകെ ഇരട്ടിയിലധികമാണ് നിലവില്‍ ദിനകരന്റെ ഭൂരിപക്ഷം. സറ്റാലിന്‍ നേതൃത്വം നല്‍കിയ ആദ്യ തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ സാധിക്കാത്തത് കനത്ത തിരിച്ചടിയായി. ഡിഎംകെ വോട്ടുകള്‍ ദിനകരന് ലഭിച്ചെന്നും വിലയിരുത്തലുകളുണ്ട്‍. എഐഡിഎംകെയ്ക്ക് എതിരെ അനുകൂല സാഹചര്യമുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞില്ല.
19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 77.68 ശതമാനമായിരുന്നു തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. കനത്ത സുരക്ഷയും വോട്ടെണ്ണലിനായി ഒരുക്കിയിട്ടുണ്ട്. എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ തടസപ്പെട്ടിരുന്നു.
ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണെന്നാണ് ടിടിവി ദിനകരന്‍ പ്രതികരിച്ചത്. ആർകെ നഗർ വെറുമൊരു ഉപതരെഞ്ഞെടുപ്പല്ല തമിഴക രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നാണ് ദിനകരൻ പറയുന്നത്. ജയലളിതയുടെ യഥാർത്ഥ പിൻഗാമി ആരെന്ന് തമിഴ് ജനത അറിഞ്ഞുതുടങ്ങുമെന്നും ദിനകരൻ പറഞ്ഞു.
