തല്‍ക്കാലം വിധാൻ സൗധയിൽ മാത്രമാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്.

ബംഗളുരു: തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് മാറ്റിവെച്ച ബംഗളൂരു ആർ.ആർ നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നാളെ നടക്കും. കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ സഖ്യമുണ്ടാക്കിയെങ്കിലും കോൺഗ്രസ്സും ജെ.ഡി.എസും ആർ.ആർ നഗറിൽ ധാരണയിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപാർട്ടികളുടെയും സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തല്‍ക്കാലം വിധാൻ സൗധയിൽ മാത്രമാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആർ.ആർ നഗർ. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുുപ്പ് മാറ്റിവെച്ച ജയനഗറില്‍ ജൂണ്‍ 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ചർച്ച പരാജയപ്പെട്ടത് ജയനഗറിലും കോൺഗ്രസ്‌-ജെ.ഡി.എസ് സഖ്യത്തിന് തലവേദനയാവും.