Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ റോ റോ സര്‍വീസ് ഇന്ന് പുനരാരംഭിക്കും

  • ആദ്യഘട്ടത്തില്‍ പ്രതിദിനം എട്ട് മണിക്കൂര്‍ സര്‍വ്വീസ്. രാവിലെ 9ന് സര്‍വീസ് പുനരാരംഭിക്കും
ro ro service start again

കൊച്ചിയിലെ റോ റോ സര്‍വീസ് ഇന്ന് വീണ്ടും തുടങ്ങും. കൊച്ചി കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് കെഎസ്‌ഐഎന്‍സി തന്നെയാണ് സര്‍വീസ് നടത്തുക. 
തുടക്കത്തില്‍ എട്ട് മണിക്കൂര്‍ മാത്രമാണ് സര്‍വീസ്. ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ നിവാസികള്‍ക്ക് ആശ്വാസം. റോറോ സര്‍വ്വീസ് ഇന്ന് പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം എട്ട് മണിക്കൂര്‍ സര്‍വ്വീസ്. രാവിലെ 9ന് സര്‍വീസ് പുനരാരംഭിക്കും

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമിട്ട് രാവിലെ 9 മണിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് റോറോ സര്‍വീസ് നടത്തും. ഉദ്ഘാടന ദിവസം റോറോ ഓടിച്ച പരിചയ സമ്പന്നനായ ഡ്രൈവറെ ഉപയോഗിച്ച് തന്നെയാണ് കെഎസ്‌ഐഎന്‍സി സര്‍വീസ് പുനരാരംഭിക്കുന്നത്. ഒരു ഡ്രൈവര്‍ മാത്രമുള്ളതിനാല്‍ തിരക്കുള്ള സമയത്ത് സര്‍വീസ് നടത്താനാണ് തീരുമാനം. എട്ട് മണിക്കൂര്‍ കഴിഞ്ഞ് ബാക്കി സമയത്ത് ജങ്കാര്‍ ഓടിക്കാമെന്ന നിര്‍ദ്ദേശം കെഎസ്‌ഐഎന്‍സി മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കോര്‍പ്പറേഷന്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല.

റോറോ സര്‍വീസ് നടത്തുന്നതിനിടയില്‍ രണ്ടാമത്തെ വെസലില്‍ നാല് ഡ്രൈവര്‍മാര്‍ക്ക് കെഎസ്‌ഐഎന്‍സി പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഈ വെസല്‍ നീറ്റിലിറക്കാനും റോറോ പ്രവര്‍ത്തനം 12 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ മാസം 28 നാണ് റോറോ സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ആദ്യസര്‍വീസ് വിജയകരമായിരുന്നെങ്കിലും റോറോ ഓടിക്കാന്‍ കെഎസ്‌ഐഎന്‍സിയ്ക്ക് സ്വന്തമായി ഡ്രൈവറില്ലാത്തതിനാല്‍ മണിക്കൂറുകള്‍ക്കകം സര്‍വീസ് മുടങ്ങുകയായിരുന്നു. രണ്ടാഴ്ച റോറോ സര്‍വീസ് മുടങ്ങിയതില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഇത് സംമ്പന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടെ മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷ കക്ഷികള്‍ ഖരാവോ ചെയ്യുകയും മേയറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios