തിരുവനന്തപുരം: തിരുവനന്തപുരം വെമ്പയത്ത് വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചു. വെണ്മണി സ്വദേശിയായ ജെറിൻ (13), ഏലിയാമ്മ (70), കാർ ഡ്രൈവറായ ബിനു (34) എന്നിവരാണ് മരിച്ചത്. ജെറിനടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആര്‍ടിസി ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ ബിനുവും ഏലിയാമ്മയും ആശുപത്രിയിലാണ് മരിച്ചത്.
കാർ യാത്രക്കാരായ സുജ (45), ഫിലിപ്പോസ് (52) എന്നിവർക്കു ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
