പനാജി: ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റിട്ടും എംടിഎം മോഷണശ്രമം ചെറുത്ത് സെക്യൂരിറ്റി ഓഫീസര്‍. ഗോവയിലെ പനാജിയിലാണ് സംഭവം. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമമാണ് സെക്യൂരിറ്റി ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്ന് പാളിപ്പോയത്. നിരായുധനായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്ക് നിരവധി തവണയാണ് മോഷ്ടാവ് ചുറ്റികകൊണ്ട് ആഞ്ഞടിച്ചത്.
അടി കൊണ്ട് നിലത്ത് വീണിട്ടും മോഷ്ടാവിനെ ചെറുക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചു. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചുറ്റിക പിടിച്ച് വാങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. രക്തം വാര്‍ന്നൊഴുകിയിട്ടും മോഷ്ടാവിനെ പിന്തുടരാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
