ദില്ലി: ദില്ലിയില്‍ ആഭരണ നിര്‍മ്മാണശാലയില്‍ നിന്ന് 12 കോടി രൂപ കവര്‍ന്നു. കരോള്‍ ബാഗിലെ നാല് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആഭരണനിര്‍മ്മാണ ശാലകളില്‍ ദീപാവലി ദിനത്തിലാണ് കവര്‍ച്ച നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയം.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് അറുത്തുമാറ്റിയാണ് സംഘം ഉള്ളില്‍ കടന്നിരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന യുവാക്കളെ സംഭവത്തിന് ശേഷം കാണാനില്ലെന്നും ഇവരുടെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.