കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ബിവേറെജസ് ചില്ലറ വിൽപ്പന ശാലയിൽ മോഷണം. നാട്ടുകാർ കണ്ടതോടെ മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഇന്നു പുലർച്ചെയാണ് വടക്കൻ പറവൂർ തെക്കേമാലു വഴിയിലെ ബിവറേജസ് ഷോപ്പിൽ മോഷമണം നടന്നത്. ഭിത്തി തുരന്നു കയറിയ മോഷ്ടാക്കൾ മൂന്നു ഫുൾ ബോട്ടിൽ കവർന്നു. മോഷണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിക്കൂടിയതോടെ മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. മോഷണസംഘത്തിൽ രണ്ടുപേർ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ നാലു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. മോഷണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
