ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. കലാപ മേഖലയില്‍ നിന്ന് പാലായനം ചെയ്യാന്‍ ശ്രമിച്ചവരുടെ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തില്‍ മരിച്ചവരില്‍ 10കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. തീരത്ത് അടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട ബോട്ട് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യരാണ് അപകടത്തില്‍പ്പെട്ടത് മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യാന്‍ ശ്രമിച്ച 120 അഭയാര്‍ഥികള്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്.