കടല്‍ക്ഷോഭം രൂക്ഷം തീരം കടലെടുക്കുന്നു

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു. ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവാറക്കി. തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.