അത്യാഹിത ഘട്ടങ്ങളില്‍ ആവശ്യമായിവരുന്ന ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, ശസ്‌ത്രക്രിയാ വിഭാഗം, 20 ബെഡുകള്‍ അടങ്ങിയ അഞ്ച് അഡ്മിഷന്‍ വാര്‍ഡുകള്‍, ലബോറട്ടറി, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവ 'മൊബൈല്‍ ആശുപത്രി'യില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശസ്‌ത്രക്രിയ, അനസ്‌തേഷ്യ, ജനറല്‍ മെഡിക്കല്‍ എന്നി വിഭാഗങ്ങളിലെ ഡോക്ടറുമാരും ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനവും 'മൊബൈല്‍ ആശുപത്രി'കളില്‍ ലഭ്യമാകും. 2007ല്‍ രാജ്യത്ത് ഏറെ ദുരന്തം വിതച്ച ഗോനു ചുഴലി കാറ്റിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ആശയം ഉയര്‍ന്നു വന്നത്. 2008ല്‍ ഇതിന്റെ പ്രാഥമിക ഘട്ടം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.