ഫോണിൽ കൂടി സ്വാധീക്കാൻ ശ്രമിച്ചെന്നാണ് ജഡ്ജിസൂചന നൽകിയത്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള ശ്രമങ്ങൾ കോടതിയലക്ഷ്യമാണെന്ന്  ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു. 

ദില്ലി: തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി സുപ്രീംകോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ തുറന്ന കോടതിയിലാണ് വെളിപ്പെടുത്തൽ. 

 ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് അരുൺ മിശ്രയുമാണ് കേസ് പരിഗണിക്കുന്നത്. ഫോണിൽ കൂടി സ്വാധീക്കാൻ ശ്രമിച്ചെന്നാണ് ജഡ്ജിസൂചന നൽകിയത്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള ശ്രമങ്ങൾ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു. പലപ്പോഴും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാറിലെ മുതിർന്ന അംഗങ്ങൾ സംസാരിക്കാൻ ശ്രമിക്കുന്നതായും ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു.