മഹാരാഷ്ട്രയിലെ താനെയിൽ 2014 ൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുൽ ഗാന്ധി നടത്തിയത്. അതിനെതിരെ ആര്‍.എസ്.എസ് നൽകിയ മാനനഷ്ട കേസിൽ ജനുവരി ആറിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
കേസ് റദ്ദാക്കണമെന്ന ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ എത്തിയത്. പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
കേസ് വീണ്ടും ഇന്ന് പരിഗണിച്ചപ്പോഴാണ് രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയ്യാറെങ്കിൽ വിചാരണ നേരിടമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നിങ്ങൾ സംസാരിക്കുന്നത് പൊതുതാല്പര്യത്തിന്, മറിച്ചോ ആയിക്കോട്ടേ പക്ഷെ, ഒരു സംഘടനയെയും താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങൾ നടത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ രാഹുൽ ഗാന്ധിക്ക് പറയാനുള്ള കാര്യങ്ങൾ ജൂലായ് 27ന് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
