കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനൽ ചില്ലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകർത്തു. അക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കിൾ ഇൻസ്പക്ടർ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. ഏറ്റുമാനൂരപ്പൻ കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി എസ്എഫ്ഐ, എബിവിപി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.