കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നു. കേസിലെ പ്രതിയായ പ്രജീഷ് എന്ന കുട്ടനാണ് മംഗലാപുരം വഴി വിദേശത്തെക്ക് കടന്നത്.
ഇയാളും കൊലപാതക സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മറ്റ് പ്രതികള്‍ പ്രജീഷിന് പകരം വേറൊരാളിലേക്ക് അന്വേഷണം വഴി തിരിച്ച് വിടുകയായിരുന്നു. കൊലയാളി സംഘത്തിലെ രണ്ട് പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
