തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘത്തിലെ ആറ് പേരും പോലീസ് പിടിയില്‍. മുഖ്യപ്രതി മണിക്കുട്ടന്‍ അടക്കമുള്ളവരാണ് പിടിയിലായത്. കാട്ടാക്കട പുലിപ്പാറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

മണിക്കുട്ടനെ കൂടാതെ ബിജിത്ത്, ഗിരീഷ്, എബി, പ്രമോദ്, അജിത്ത് എന്നിവരും പിടിയിലായി. ഇവര്‍ കൊലനടത്തിയ സംഗത്തിലുണ്ടായിരുന്നു. നേരത്തെ അക്രമികള്‍ സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. മുഖ്യപ്രതിയായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. .