ആർടിഎഫ് പൊലീസുകാരെ ഇന്ന് കോടതിയിൽ ഹാജരാക്കി
കൊച്ചി:വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ മൂന്ന് ആർടിഎഫ് പൊലീസുകാരെ കോടതിയിൽ ഹാജരാക്കി. ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും ഇവരെ പറവൂർ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണക്കേസില്‍ ഇന്നലെയാണ് മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റിലായത്. എസ്പിയുടെ സെപഷ്യല്‍ സ്ക്വാഡിലുള്ളവരാണ് അറസ്റ്റിലായ സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവര്‍.
