കോഴിക്കോട്: കാരാട്ട് ഫൈസലിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തില്‍ നികുതി വെട്ടിച്ച് ഓടുന്നു എന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തും. കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ മജീദ് മാസ്റ്ററുടെ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന് ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി കൊടുവള്ളി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.