45 മിനിറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
മോസ്കോ: ആടിയും തിരിച്ചടിയുമായി റഷ്യ- ക്രൊയേഷ്യ പ്രീ ക്വാര്ട്ടറിന്റെ ആദ്യ പകുതി. 45 മിനിറ്റുകള് പൂര്ത്തിയായപ്പോള് ഇരു ടീമുകളും ഓരോ ഗോള് വീതം നേടി. ആതിഥേയരാണ് ആദ്യം ഗോള് നേടിയതെങ്കിലും അധികം വൈകാതെ ക്രൊയേഷ്യ തിരിച്ചടിച്ചു.
ഡെനിസ് ചെറിഷേവാണ് റഷ്യക്ക് ലീഡ് നല്കിയത്. 31ാം മിനിറ്റില് ബോക്സിന് പുറത്ത് നിന്നുള്ള ചെറിഷേവിന്റെ അപ്രതീക്ഷിത ഷോട്ട് ഗോളാകുന്നത് നോക്കി നില്ക്കാന് മാത്രമേ ക്രൊയേഷ്യന് ഗോള് കീപ്പര് സുബസിച്ചിന് സാധിച്ചുള്ളു. വേരുറച്ച നിലയിലായി സുബസിച്ച്.
എന്നാല് എട്ട് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 39ാം മിനിറ്റില് ആന്ദ്രേ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. മാന്ഡ്സുകിച്ചിന്റെ പാസ് ക്രമാരിച്ച് ഹെഡ് ചെയ്ത് ഗോളാക്കി. അധികം ആക്രമണത്തിന് മുതിരാതെ ഇരുവരും ഒന്നാം പകുതി അവസാനിപ്പിച്ചു.
