സിറിയയിലെ വ്യോമാക്രമണം ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് തിരിച്ചടി
സിറിയയിലെ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് തിരിച്ചടി. വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ അടിയന്തര രക്ഷാ സമിതി തള്ളി. ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്.
ദമാസ്കസിലുള്ള രാസായുധ ശേഖരം തകർത്തെന്ന് അമേരിക്കയുടെ യുഎൻ അംന്പാസിഡർ നിക്കി ഹാലെ സഭയെ അറിയിച്ചു. എന്നാൽ രാസായുധ നിർമ്മാർജന സംഘടനയുടെ പരിശോധനയിലൊന്നും ഇതുവരെ രാസായുധ സാനിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യ ആവർത്തിച്ചു. സിറിയയിലെ വ്യോമാക്രമണം വിജയമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
