മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനേയും വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനേയും വിമര്‍ശിച്ച് റഷ്യ രംഗത്ത്. ഇരുവരും ഇപ്പോള്‍ നഴ്സറി വിദ്യാര്‍ത്ഥികളെ പൊലെയാണ് പെരുമാറുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‍റോവ് ആരോപിച്ചു. നേരത്തെ മനോനില തെറ്റിയ വൃദ്ധനാണ് ട്രംപെന്ന് കിം ജോംഗ് ഉന്‍ ആരോപിച്ചിരുന്നു. 

ഇതിനു മറുപടിയായി കിം ജോംഗ് ഉന്‍ ഭ്രാന്തനാണെന്നും മുന്പില്ലാത്ത വിധം അയാള്‍ പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് റഷ്യ രംഗത്തെത്തിയത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ഒരു അവസാനം ആവശ്യമാണെന്നും ഇരു കൂട്ടരും സംയമനം പാലിക്കുക മാത്രമാണ് അതിന് മാര്‍ഗ്ഗമെന്നും ലാവ്‍റോവ് വ്യക്തമാക്കി.