ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അക്രമസംഭവത്തിൽ ജയിലിൽ കഴിയുന്ന ഗോപൻ മധുസൂദനൻ നൽകിയ ജാമ്യാപേക്ഷയും പരിഗണിച്ചേക്കും...

കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ചേർത്തല സ്വദേശി ആർ. ബാലകൃഷ്ണൻ എന്നിവരാണ് ഹർജിക്കാർ. 

ആചാരം സംരക്ഷിക്കാൻ നിയമിതനായ വ്യക്തി ആചാര ലംഘനം നടത്തിയതിനാൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹർജിക്കാർ വാദിക്കുന്നു. അക്രമസംഭവത്തിൽ ജയിലിൽ കഴിയുന്ന ഗോപൻ മധുസൂദനൻ നൽകിയ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചേക്കും.